രാഹുല്‍ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, എന്‍സിപിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയ നേതാക്കളുള്‍പ്പെടെ പതിനാല് പ്രതിപക്ഷ കക്ഷികളില്‍ നിന്നുളള എംപിമാര്‍ പങ്കെടുത്തു.
ഏകപക്ഷീയമായി നടപ്പിലാക്കിയ കാര്‍ഷിക നിയമവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയും കൊവിഡ് കൈകാര്യം ചെയ്തതിലെ അതൃപ്തിയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരും അധ്യാപകരുമുള്‍പ്പെടെയുള്ളവരുടെ അന്യായമായ തടങ്കലും മനുഷ്യാവകാശ ലംഘനവും ഉള്‍പ്പെടെ ജനമനസ്സുകളില്‍ ഇതിനകം രൂപംകൊണ്ട ഭരണവിരുദ്ധ വികാരത്തെ മൂര്‍ഛിപ്പിക്കാനും അതിന്റെ പ്രതിഫലനമെന്നോണം ശക്തമായ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടുവരാനും പെഗാസസ് ഇടയാക്കും